പുതുവര്‍ഷം പുതിയ ജീവിതം


reporter

ഈയൊരു ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞാല്‍ ജീവിതത്തിലേക്കു പുതിയൊരാള്‍ കടന്നു വരുന്നതിന്റെ സന്തോഷത്തിലാണ് ധന്യ മേരി വര്‍ഗീസ് .ആഘോഷങ്ങളുടെ ദീപപ്രഭയാണ് ഇത്തവണ ധന്യയുടെ വീട്ടില്‍. ജനുവരി ഒമ്പതിനാണ് വിവാഹം. അതിനുള്ള ഒരുക്കങ്ങള്‍ക്കിടെ ക്രിസ്മസും ന്യൂ ഇയറും. പ്രണയ സാക്ഷാത്കാരത്തിന്റെ ത്രില്ലില്‍ ക്രിസ്മസ് ആഘോഷിക്കുകയാണ് ധന്യ. പുല്‍ക്കൂടും നക്ഷത്രങ്ങളും... ക്രിസ്മസിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍ കുട്ടിക്കാലത്തുള്ളതു തന്നെയാണ് . രാവിലെ പള്ളിയില്‍ പോകും .അതു കഴിഞ്ഞ് തറവാട്ടിലേക്ക്. മുത്തച്ഛനും മുത്തശിയുമൊക്കെയുണ്ട് അവിടെ. ചിലപ്പോള്‍ എല്ലാവരും കൂടി വീട്ടിലേക്കുവരും. അതൊരു ഉത്സവമാണ്. കൂട്ടത്തോടെയിരുന്നാണ് കേക്കുണ്ടാക്കുക. പിന്നെ ഞങ്ങളുടെ സ്വന്തം സ്‌പെഷ്യല്‍ പിടി ഇറച്ചി . ക്രിസ്മസിന് ഇതൊഴിവാക്കാറില്ലെന്നതാണ് സത്യം . ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ നന്നായി കുക്ക് ചെയ്യുമെന്ന് തെറ്റിദ്ധരിക്കരുത് .സ്ഥിരമായി അടുക്കളയില്‍ കയറുന്നത് ഒരു മടുപ്പാണ് . ഇടയ്ക്ക് ചില പരീക്ഷണങ്ങള്‍ നടത്താനാണ് ഞാന്‍ അടുക്കളയിലെത്താറുള്ളത്... ഇനിയിപ്പോള്‍ എല്ലാ പഠിച്ചല്ലേ പറ്റൂ... ധന്യ ഒരുക്കത്തിലാണ്... കോളേജില്‍ ക്രിസ്മസ് പ്രോഗ്രാമിന് പോകുന്നതാണ് മറ്റൊരു രസകരമായ ഓര്‍മ്മ .ക്ലാസ് വൈസ് പരിപാടികളുണ്ടാകാറുണ്ട് .ചെറുപ്പത്തിലായിരുന്നു അത്തരത്തില്‍ ഡാന്‍സ് പ്രോഗ്രാമിനെല്ലാം പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നത് . കോളേജില്‍ ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകാനായിരുന്നു താല്‍പര്യം .ഈ ക്രിസ്മസ് തിരക്കുകളുടേതാണ്. കല്യാണത്തിനുള്ള ഡ്രസും ഓര്‍ണമെന്റ്‌സും മറ്റ് പര്‍ച്ചേസുകളുമായി ആകെ ഓട്ടത്തിലാണ് . വിവാഹക്ഷണമാണ് മറ്റൊരു ഡ്യൂട്ടി. ഇതു പ്രേമവിവാഹം ജോണിനെ നേരത്തെ അറിയാം . അമേരിക്കയില്‍ ഒരു കള്‍ച്ചറല്‍ പ്രോഗ്രാമിനിടെയാണ് പരിചയപ്പെട്ടത്. നല്ല ഫ്രണ്ട്‌സായിരുന്നു . പിന്നീടാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. ഞാന്‍ മറ്റാരെയോ കല്യാണം കഴിക്കുകയാണെന്നൊക്കെ ഇതിനിടെ ഗോസിപ്പുണ്ടായി. സിനിമയില്‍ ഇതൊക്കെ സ്വാഭാവികമായതുകൊണ്ട് മൈന്‍ഡ് ചെയ്യുന്നില്ല. സിനിമയിലെ സുഹൃത്തുക്കള്‍ക്കുവേണ്ടി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. ശ്രീമൂലം ക്ലബിലാണ് റിസപ്ഷന്‍. സിനിമയില്‍ തുടരുന്നതില്‍ ജോണ്‍ എതിര്‍പ്പ് പറഞ്ഞിട്ടില്ല . എങ്കിലും തല്‍ക്കാലത്തേക്ക് അഭിനയം നിര്‍ത്താമെന്ന തീരുമാനത്തിലാണ.് തമിഴില്‍ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവിലൂടെ നായികയായിട്ടാണ് മലയാളത്തിലേയ്ക്ക് വന്നത്. മലയാളത്തില്‍ നല്ല തുടക്കമായിരുന്നു. റെഡ് ചില്ലീസ്, കേരള കഫേ, നായകന്‍ , കരയിലേക്ക് ഒരു കടല്‍ ദൂരം, വീട്ടിലേയ്ക്കുള്ള വഴി എന്നിവയില്‍ നല്ലവേഷങ്ങളാണ് എനിക്ക് ലഭിച്ചത് . ശിവപുരം, മകര നിലാവ് എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍ . മോഡലിങ്ങും ഇഷ്ടമാണ് .മലയാള സിനിമയില്‍ ധാരാളം കൂട്ടുകാരുണ്ട് .ഏറ്റവും അടുപ്പം ഭാവനയോടാണ് .സരയൂ .മുക്ത , ഭാമ ,സന്ധ്യ എല്ലാവരുമായി നല്ല സൗഹൃദം. പക്ഷെ യു കെയില്‍ പോകാന്‍ അവസരം കിട്ടിയെങ്കിലും അന്നു പോകാനായില്ല. യു എസ് എ ,സിംഗപ്പൂര്‍ ,ദു ബായ് എന്നിവിടങ്ങളിലെല്ലാം സ്‌റ്റേജ് ഷോയ്ക്കായി പോയിട്ടുണ്ട് . കേരളത്തിലേതിനെക്കാള്‍ എല്ലാ ആഘോഷങ്ങള്‍ക്കും താല്‍പര്യം പ്രവാസികളാണ് .നാട്ടിലെത്താന്‍ അവര്‍ക്ക് കൊതിയായിരിക്കും .ആ നല്ല ഓര്‍മ്മകളായിരിക്കും അവരുടെ മനസില്‍ . ക്രിസ്മസ് ന്യൂഇയര്‍ ആശംസകള്‍....

PREVIOUS STORY