ഡെത്ത് കാള്‍സ്

ബാറ്റണ്‍ ബോസ്

അദ്ധ്യായം 27

' റോബിന്‍ എപ്പോഴാ വന്നത്?'

കഴുത്തില്‍ അമര്ത്തിപ്പിടിച്ചിരിക്കുന്ന ആരെയോ വിടുവിക്കുന്നതു പോലെ ബിന്‍സി ചോദിച്ചു

അവള്‍ ബദ്ധപ്പെട്ടു ബെഡ്ഡില്‍ എഴുന്നേറ്റു ഇരുന്നു.

' എനിക്കറിയില്ല. ചേച്ചിയെ കാണാനാ വന്നത്' ഷീല പറഞ്ഞു.

' അയാളെന്തിനാ ഇങ്ങോട്ടു വരുന്നത്?' നിന്നോടു സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ന് കല്യാണം നടക്കുകയില്ലായിരുന്നോ? ' അന്നക്കുട്ടി ചോദിച്ചു. ' ബിന്‍സിയെ ഉപേക്ഷിച്ചിട്ടു അയാളെന്തിനാ വന്നത്?'

വിവാഹം മുടങ്ങിയെങ്കിലും റോബിനു കുത്തേറ്റെന്നറിഞ്ഞപ്പോള്‍ ബിന്‍സിക്കു ആധിയായി.

അവള്‍ അന്നക്കുട്ടി ആന്റിയോടു ഒന്നും പറഞ്ഞില്ല.

' ഷീലേ, റോബിന് സീരിയസ്സാണോ?' ബിന്‍സി ചോദിച്ചു.

' എനിക്കറിയില്ല. രണ്ടു പേര് പിടിച്ചു കാഷ്വാലിറ്റിയിലേയ്ക്കു കൊണ്ടു പോകുന്നതു കണ്ടു. എനിക്കവരെ പരിചയമില്ല. പക്ഷേ ഒത്തു കല്യാണത്തിനു കണ്ടതു പോലെ തോന്നുന്നുണ്ട്. രാജന്‍ ചേട്ടനാണ് രക്ഷിച്ചത്. അല്ലെങ്കില്‍ അവര് കൊന്നേനെ...'

ഷീല പറഞ്ഞു.

' എന്റെ ദൈവമേ..'

ബിന്‍സി നിലവിളിച്ചു പോയി.

' എനിക്ക് റോബിനെ കാണണം. എന്നെ കാണാനാണ് റോബിന്‍ വന്നത്..'

ബിന്‍സി പുറത്തേക്ക് ഓടാന്‍ തുനിഞ്ഞു.

അന്നക്കുട്ടി അവളെ പിടിച്ചു നിറുത്തി.

' നീ എങ്ങോട്ടാടി പെണ്ണേ പോകുന്നത്. അതൊക്കെ ആണുങ്ങളു തീര്‍ത്തോളും കത്തി കുത്തി നിടേലേയ്ക്കാണോ പോകുന്നത്? നമ്മുടെ ആളുകള് ചൂടന്‍മാരാ. നിന്നോടു ചെയ്തതിനു പകരണം വീട്ടും. ആനക്കല്ലന്‍മാര് ആരാണെന്നു അവരറിയട്ടെ'

' ഇനി ആരെങ്കിലും കൊലയ്ക്കു കൊടുക്കാത്തതു കൊണ്ടാണോ നിങ്ങള്‍ക്കു വിഷമം? നിങ്ങളുടെ കാരണമല്ലേ ഇതൊക്കെ ഉണ്ടായത്?'

ഷീലയ്ക്കു നിയന്ത്രിക്കാനായ

Read More

ശ്യാമവര്‍ഷങ്ങള്‍

കൈപ്പുഴ ജയകുമാര്‍

നോവല്‍ 30

സൗമ്യയുടെ തീതുപ്പുന്ന വാക്കുകള്‍ കേട്ട് ഡ്രൈവര്‍ സുകു പൊള്ളിപ്പിടഞ്ഞുപോയി. പരിസരബോധം വീണു കിട്ടാന്‍ ഇത്തിരി സമയമെടുത്തു. കുഴഞ്ഞ നാവിനെ വരുതിക്ക് കൊണ്ടുവന്ന് വായ തുറക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ സൗമ്യ കളം കൈയടക്കി.

'കുറുക്കുവഴിയിലൂടെ ഒരുപക്ഷേ പെണ്ണിന്ഞറെ ശരീരത്തെ വരുതിയിലാക്കാന്‍ കഴിയുമായിരിക്കും. പക്ഷേ, അവളുടെ മനസ്, അതിന്റെ പൂട്ടു തുറക്കണമെങ്കില്‍ അവള്‍ സ്വയം തീരുമാനിക്കണം. അല്ലാതെ മാന്ത്രിക താക്കോലിട്ടാലും തുറക്കാന്‍ പറ്റത്തില്ല.... പിന്നെ, ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് തൃപ്തിപ്പെടുന്നതാണ ്ബുദ്ധി... വെറുതേ എന്തിനാ കല്ലേല്‍ കടിച്ച് പല്ല് കളയുന്നത്....'

സൗമ്യ നല്ല ഫോമിലായി.

നനഞ്ഞ പക്ഷിയെപ്പോലെ ചിറകു ചേര്‍ത്തുവച്ച് ഡോറിന്റെ മറവില്‍ നില്‍ക്കുകയാണ് ശ്യാമള. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ. സുകു ഒരിക്കലും തന്നെ ഭാര്യയായി സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. പക്ഷേ, സൗമ്യ തന്റെ ബന്ധുക്കളെ വിളിച്ച് കഥകള്‍ പറഞ്ഞ സ്ഥിതിക്ക് സുകുവിന്റെ കൂടെ പോയില്ലെങ്കില്‍ അതും പ്രശ്‌നമാകും....

ഏത് നേരത്താണോ ഇങ്ങനെയൊരു കുരുട്ടുബുദ്ധി തോന്നിപ്പിച്ചത്...!

നനഞ്ഞിറങ്ങി, കുളിച്ചു കയറുക, ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ശ്യാമള അങ്ങനെയൊരു തീരുമാനത്തിലെത്തി.

'സുകു നല്ല ഡ്രൈവറാ... ഏത് തിരക്കിലൂടെയും തട്ടാതെയും മുട്ടാതെയും കാര്‍ ഓടിക്കാന്‍ കഴിയുന്ന ഡ്രൈവര്‍... കാഴ്ചയ്ക്കും ആരും കുറ്റം പറയില്ല... വീട്ടിലെ സാഹചര്യങ്ങളും മോശമല്ല... എന്നാല്‍, ഇതൊന്നും സൗമ്യയുടെ ഭര്‍ത്താവാകാനുള്ള യോഗ്യതയല്ല....'

സൗമ്യയുടെ ശബ്ദം കനത്തു.

'സൗമ്

Read More

അയലത്തെ നിശാഗന്ധി

കിഷോര്‍ എബ്രഹാം

അധ്യായം 30

ഗസ്റ്റ്ഹൗസിന്റെ വാതിലിന്റെ നോബ് തിരിയുന്ന ശബ്ദം കേട്ടാണ് ലൈലാ ഭാനു ഞെട്ടി തലയുയര്‍ത്തിയത്. തലേന്ന് രാത്രി മുഴുവന്‍ ഒരു പോള കണ്ണടക്കാതെ കാല്‍മുട്ടുകളില്‍ മുഖം പൂഴത്തി വിശാലമായ ബെഡിന് നടുവിലിരിക്കുകയായിരുന്നു അവള്‍.

വൈകുന്നേരമായതിനാല്‍ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് എസ്.ഐ ബിജു ജീപ്പില്‍ കയറ്റുമ്പോള്‍ താന്‍ ഒരു കെണിയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് അവള്‍ മനസ്സിലാക്കിയിരുന്നില്ല. എം.എല്‍.എ രാജലക്ഷ്മിയുടെ വിശാലമായ മാളികവീടിന്റെ വളപ്പ് കടന്നപ്പോള്‍ മാത്രമാണ് അവള്‍ക്ക് ചതിയുടെ ആഴം മനസ്സിലായത്.

മാളികവീടിന്റെ പടുകൂറ്റന്‍ ഗേറ്റ് തങ്ങള്‍ക്ക് പിന്നിലടഞ്ഞപ്പോള്‍ തന്നെ ഇനി സംഭവിക്കാനുള്ളതൊക്കെ എന്താണെന്ന് അവള്‍ക്ക് ഏകദേശം വ്യക്തമായിക്കഴിഞ്ഞിരുന്നു. ചേച്ചിയെപ്പോലെ ഇനി തനിക്കും ഇവിടെനിന്ന് ജീവനോടെ ഒരു മടക്കമുണ്ടാവില്ല.

- അതിന് മുമ്പ് അനുഭവിക്കാനുള്ള പീഡകള്‍ എത്രയെന്ന് മാത്രമേ അവള്‍ക്ക് തിട്ടമില്ലാതിരുന്നുള്ളു.

ഗസ്റ്റ്ഹൗസിന്റെ വാതില്‍ തുറന്ന് അകത്തേക്ക് വന്നയാളെ പരിചയമുള്ളത് പോലെ അവള്‍ക്ക് തോന്നി. പത്രങ്ങളിലും ചാനലുകളിലും പരിചിതമായ ആ മുഖം പെട്ടന്നവള്‍ തിരിച്ചറിഞ്ഞു.

എക്‌സൈസ് മന്ത്രി ചാക്കോ മത്തായി!

അയാളേക്കണ്ട് അവള്‍ പൊടുന്നനെ കിടക്കയില്‍നിന്ന് പിടഞ്ഞെണീറ്റു.

ഗസ്റ്റ്ഹൗസിന്റെ വാതില്‍ ചാരിയിട്ട് ചാക്കോ മത്തായി തന്റെ ഇരയെ ആപാദചൂഢം ഒന്നിരുത്തി നോക്കി.

സൈറാ ഭാനുവിനേക്കാള്‍ അല്‍പം മെലിഞ്ഞിട്ടാണെങ്കിലും കടഞ്ഞെടുത്ത മെയ്യാണ് പെണ്ണിന്‍േറതെന്ന് അയാള്‍ക്ക് ഊഹിക്കാന്‍ 

Read More